വൈപ്പിൻ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എടവനക്കാട് നേതാജി റോഡ് മഠത്തിപ്പറമ്പിൽ നിരഞ്ജനെ (22) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും മൊബൈൽ ഫോണിൽ ചിത്രീകരിച്ച് കൂട്ടുകാർക്ക് അയച്ചു കൊടുക്കുകയും ചെയ്തെന്നാണ് കേസ്. സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ചു.
ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐ വിജയകുമാർ, എ.എസ്.ഐ പി.ടി. സ്വപ്ന തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |