
വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിലെ മിക്ക റോഡുകളും തകർന്നതിനാൽ യാത്രക്കാർ വലയുകയാണ്. അമ്പൂരി ജംഗ്ഷനിൽ നിന്നും നടക്കൽ ഭാഗത്തേക്ക് പോകുന്ന റോഡും അമ്പൂരി-പന്തപ്ളാമൂട് റോഡ് എന്നിവിടങ്ങളിൽ ടാർ ഇളകി ചല്ലികൾ പുറത്ത് കാണുന്ന അവസ്ഥയിലാണ്. റോഡ് ടാർ ചെയ്തെങ്കിലും പെട്ടെന്നുതന്നെ തകരുകയായിരുന്നു. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മെറ്റലിന്റെ പുറത്തുകൂടെ വാഹനങ്ങൾ കയറുബോൾ തെന്നിവീണ് അപകടങ്ങളും സംഭവിക്കുന്നുണ്ട്. മഴയായാൽ ഇതുവഴിയുള്ള യാത്ര അപകടം നിറഞ്ഞതാണ്. വലിയ വാഹനങ്ങൾ പോകുമ്പോൾ മെറ്റലുകൾ തെറിച്ച് കാൽനടയാത്രക്കാരുടെ ദേഹത്ത് വീഴുന്നു. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നടക്കൽ, പന്തപ്ളാമൂട് നിവാസികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |