നെയ്യാറ്റിൻകര: ചെമ്പൂര് ശശി കൊലക്കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധി പറയാൻ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീറാണ്, കീഴാറൂർ മൊട്ടലുമൂട് മൈലൂർ ഏദൻ ക്വാട്ടേജിൽ ബിനുനെ (47) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കീഴാറൂർ ചെമ്പൂര് ഉടയൻകാവ് കാർത്തിക നിവാസിൽ ശശിയാണ് (50) കൊല്ലപ്പെട്ടത്. 2015 ജനുവരി 6ന് രാത്രി 7നായിരുന്നു സംഭവം.
ബിനുവിന്റെ വക ഏഴര സെന്റ് വസ്തു 2013ൽ ശശിയുടെ ഭാര്യ പെരുങ്കടവിള സബ് രജിസ്റ്റർ ഓഫീസ് മുഖേന വിലയ്ക്ക് വാങ്ങി.ഈ വസ്തുവിലുള്ള കൈത്തറിയും ചർക്കയും ആവശ്യപ്പെട്ട് 2015ൽ ബിനു ശശിയെ ഭീഷണിപ്പെടുത്തി.തുടർന്നുള്ള വൈരാഗ്യത്തിൽ ശശിയെ ബിനു മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശശി മരിച്ചു.ആര്യൻകോട് പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ.അജികുമാർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |