SignIn
Kerala Kaumudi Online
Friday, 23 October 2026 12.12 PM IST

പൂങ്കുളം ശാഖ

കോവളം : എസ്.എൻ.ഡി.പി യോഗം പൂങ്കുളം ശാഖയുടെ മാസ ചതയ പൂജയും സംയുക്ത യോഗവും ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നിന് വനിതാ സംഘം ,മൈക്രോ ഫിനാൻസ് യൂണിറ്റുകൾ എന്നിവയുടെ സംയുക്ത യോഗം നടക്കും.ശാഖ പ്രസിഡന്റ് ജി .ശശിധരൻ, സെക്രട്ടറി എൽ .രാജു പണിക്കർ,വൈസ് പ്രസിഡന്റ് എൻ .കുമാർ വനിതാ സംഘം സെക്രട്ടറി അമ്മിണി ശശിധരൻ,വനിതാ സംഘം പ്രസിഡന്റ് ലീല കോളിയൂർ എന്നിവർ സംബന്ധിക്കും.വൈകിട്ട് 3 ന് ഗുരുപൂജ ,ഗുരുപുഷ്പാഞ്ജലി ,അഖണ്ഡനാമജപം ,ഗുരുദേവ കൃതികളുടെ പാരായണം,പ്രസാദ സദ്യ എന്നിവ ഉണ്ടാകും.കോളിയൂർ ശരവണ ഭവനിൽ നിഷ പൂജ സമർപ്പണമായി നടത്തും.പൂജയ്ക്ക് എൽ .രവീന്ദ്രൻ മുഖ്യ കാർമികത്വം വഹിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL