
മുടപുരം: കുട്ടികളിലെ വളർച്ച വൈകല്യങ്ങൾക്ക് ആയുർവേദ ചികിത്സാ പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത് കിഴുവിലം ആയുർവേദാശുപത്രി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്നേഹധാര മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു.
കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ. ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ,ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ലെനിൻ,കിഴുവിലം ആയുർവേദാശുപത്രി സി.എം.ഒ ഡോ.രമ.എസ്,സ്നേഹധാര മെഡിക്കൽ ഓഫീസർ ഡോ.രേഷ്മ.ആർ.ജി,ഐ.സി.ഡി.എസ് സൂപ്പർവൈസർ രുഗ്മിണി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |