SignIn
Kerala Kaumudi Online
Friday, 23 October 2026 12.42 PM IST

വെള്ളായണി കായലിന് ഇനി നല്ലകാലം ...

vellayani

പലവഴികളിലൂടെ മാലിന്യമെത്തുന്നത് തടയണം

തിരുവനന്തപുരം: വെള്ളായണി കായലിനെ വീണ്ടെടുത്ത് തെളിനീരാക്കി മാറ്റാൻ സർക്കാർ രംഗത്തെത്തിയതോടെ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ശുദ്ധജല തടാകത്തിന് പുതുജീവൻവയ്ക്കുന്നു. ഇനി ഞാനൊഴുകട്ടെ മൂന്നാംഘട്ട ക്യാമ്പയിന്റെ ഭാഗമായാണ് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കായലിനെ വീണ്ടെടുക്കുന്നത്. വെള്ളായണി കായലിന്റെ ദുരവസ്ഥ പുഞ്ചക്കരിക്ക് വേണം പുതുജീവനെന്ന പരമ്പരയിലൂടെ കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് ഇനി ഞാനൊഴുകട്ടെ ക്യാമ്പയിനിൽ ഉൾപ്പെടുത്തി കായൽ സംരക്ഷിക്കാൻ അധികൃതർ രംഗത്തെത്തിയത്. ഈമാസം തന്നെ പ്രവർത്തനം ആരംഭിക്കും. പ്രാരംഭ പ്രവർത്തനമായി സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം സർവേ പൂർത്തിയാക്കി.

ആദ്യഘട്ടത്തിന് 64 കോടിയുടെ സാങ്കേതികാനുമതി

 പ്രാധാന്യം മാലിന്യം തടയൽ

മറ്റുസ്ഥലങ്ങളിൽ നിന്ന് മാലിന്യമെത്തുന്നത് തടയുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. സമീപകാലത്ത് കായലിലെ വെള്ളത്തിൽ അപകടകാരിയായ കോളിഫോം ബാക്ടീരിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ശുദ്ധീകരിക്കുന്നതിനാൽ വെള്ളത്തിലൂടെ ഇത് പടരില്ലെങ്കിലും കായലിൽ നീന്തുന്ന താറാവുകളുടെ ഇറച്ചിയിലൂടെയും മുട്ടയിലൂടെയും പകരാൻ സാദ്ധ്യതയുണ്ട്. നഗരത്തിലെ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം, ഏജൻസികൾ കായലിന്റെ പലഭാഗത്തുമാണ് നിക്ഷേപിക്കുന്നത്. പല ഡ്രൈനേജുകളും അവസാനിക്കുന്നതും ഇവിടെയാണ്. വെള്ളായണി ഭാഗത്ത് നിന്നെത്തുന്ന പൊന്നുമംഗലം തോട്ടിൽ വ്യാപകമായി കോഴിഫാം, ഹോട്ടൽ മാലിന്യം എന്നിവ തള്ളുന്നുണ്ട്. പള്ളിച്ചൽ തോട്ടിലൂടെയും വൻതോതിൽ മാലിന്യം ഒഴുകിയെത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

പുനരുജ്ജീവനം ഇങ്ങനെ

കായലിന്റെ തുടക്കം മുതൽ കാക്കാമൂല വരെയുള്ള ഭാഗത്താണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ.

 1,52,000 ക്യു.മീറ്റർ ചെളി നീക്കം ചെയ്ത് കായലിന്റെ വാഹകശേഷി വർദ്ധിപ്പിക്കും.

6665 കി.മീ. കരിങ്കൽ സംരക്ഷണ ഭിത്തിയും നിർമ്മിക്കും.

കായലിലേക്ക് വന്നുചേരുന്ന പള്ളിച്ചൽ തോട്, പറക്കോട് തോട്, ശാസ്താംകോവിൽ തോട് എന്നിവയുടെ സംരക്ഷണഭിത്തി പണിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL