
തിരുവനന്തപുരം:മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത് ഇഖ്റഅ് ഇസ്ലാമിക് അക്കാഡമി ഇഖ്റഅ് ഫെസ്റ്റ് 2024 ജമാഅത്ത് പ്രസിഡന്റ് എം.അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു.ഇഖ്റഅ് ഇസ്ലാമിക് അക്കാഡമി പ്രിൻസിപ്പൽ പുലിപ്പറ ഉബൈദുല്ല മനാരി അൽ ഖാസിമി അദ്ധ്യക്ഷനായി.വലിയപള്ളി ഇമാം അൽ ഹാഫിസ് പി.ബി.സക്കീർ ഹുസൈൻ മൗലവി മുഖ്യപ്രഭാഷണം നടത്തി.ജമാഅത്ത് സെക്രട്ടറി പി.ഒമർ ഷെരീഫ് ആശംസയർപ്പിച്ചു. ഹാഫിസ് മുഹമ്മദ് മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.ഇമാം നബീൽ അൽ ഖാസിമി സ്വാഗതവും,ഇഖ്റഅ് ഇസ്ലാമിക് അക്കാഡമി കൺവീനർ എ.അബ്ദുൽ സലാം ഹാജി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |