ആറ്റിങ്ങൽ: തമിഴ്നാട്ടിൽ മുല്ലപ്പൂവിന് തീവില. ഒരു കിലോ മുല്ലപ്പൂവിന്റെ വില 4500 രൂപയായി ഉയർന്നു. തമിഴ്നാട്ടിൽ ഫിൻജാൽ ചുഴലിക്കാറ്റിൽ മുല്ലപ്പൂ കൃഷിയിൽ വ്യാപക നാശം ഉണ്ടായതോടെയാണ് വില കുത്തനെ കൂടിയത്. ഇതിനുപുറമേ നാട്ടിൽ വിവാഹ സീസണായതും വില വർദ്ധനവിന് കാരണമായെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിലും മുല്ലപ്പൂവിന് നല്ല ഡിമാൻഡാണ്. എന്നാൽ തിരുവനന്തപുരത്ത് 2000 രൂപയാണ് വില. കഴിഞ്ഞ ഓണക്കാലത്ത് തിരുവനന്തപുരം ജില്ലയിൽ ഒരു കിലോ മുല്ലപ്പൂവിന് 6000 രൂപ വരെയായിരുന്നു. എന്നാൽ ആ സമയം കൊച്ചിയിൽ 4000 രൂപയായിരുന്നു വില. സീസണിൽ വില ഉയരുന്നത് പതിവാണെങ്കിലും ഇത്തവണ തിരിച്ചടിയായത് ഫിൻജാൽ ചുഴലിക്കാറ്റിലുണ്ടായ വ്യാപക കൃഷിനാശമാണ്. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലാണ് മുല്ലപ്പൂ കൃഷി വ്യാപകം. ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴയിൽ ഏക്കറുകണക്കിന് മുല്ലപ്പൂ കൃഷി നശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |