SignIn
Kerala Kaumudi Online
Friday, 23 October 2026 5.32 PM IST

നവവരൻ പോക്സോ കേസിൽ അറസ്റ്റിൽ

വർക്കല: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വിവാഹം കഴിച്ച കേസിൽ നവവരൻ പോക്സോ കേസിൽ അറസ്റ്റിലായി.വിതുര സ്വദേശിയായ ഇരുപത്തിനാലുകാരനാണ് അറസ്റ്റിലായത്.ഇലകമൺ സ്വദേശിയായ 17കാരിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ നിർബന്ധപ്രകാരം ഇക്കഴിഞ്ഞ മേയിൽ ഇരുവരുടെയും വിവാഹം നടന്നു.തുടർന്ന് പെൺകുട്ടി ഗർഭിണിയാവുകയും, പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും ചെയ്തു. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തിരിച്ചറിഞ്ഞ ഡോക്ടർ അയിരൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവാവിനെ കോടതി റിമാൻഡ് ചെയ്തു.പോക്സോ,ചൈൽഡ് മാര്യേജ് നിരോധന നിയമം എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളതെന്നും യുവാവിന്റെയും പെൺകുട്ടിയുടെയും മാതാപിതാക്കൾ കേസിൽ പ്രതികളാണെന്നും അയിരൂർ എസ്.എച്ച്.ഒ ശ്യാം.എം.ജി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL