SignIn
Kerala Kaumudi Online
Friday, 23 October 2026 8.27 PM IST

കഥകൾ മയങ്ങുന്ന വടക്ക് കിഴക്കൻ ഇന്ത്യ...

k

അന്ന് രാത്രി ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോൾ ദൂരെ തീ ആളിപ്പടരുന്നത് കണ്ടു..മനുഷ്യമാംസങ്ങൾ തെരുവിൽ ചിതറിക്കിടന്നു.. സ്വപ്നങ്ങളിൽ പോലും തീയുടെ ചൂട് തോന്നിയ നാളുകൾ.2020ൽ അസാമിലെ ബാഗ്ജാൻ എന്ന സ്ഥലത്തെ എണ്ണക്കിണറിലുണ്ടായ സ്ഫോടനത്തെ ആസ്പദമാക്കി അസാമീസ് സംവിധായകൻ ജെയ്ചെംഗ് സായ് ഡൊഹൂട്ടിയ അണിയിച്ചൊരുക്കിയ ബാഗ്ജാൻ എന്ന സിനിമ ഐ.എഫ്.എഫ്.കെയിൽ ഇന്ത്യൻ സിനിമ നൗവ് വിഭാഗത്തിൽ ശ്രദ്ധനേടി.വടക്കുകിഴക്കൻ ഇന്ത്യയെക്കുറിച്ചും സിനിമകളെക്കുറിച്ചും ഡൊഹൂട്ടിയ മനസുതുറന്നപ്പോൾ.

ലോകത്തെ നടുക്കിയ ബാഗ്ജാൻ ദുരന്തം കൺമുന്നിൽ?

അസാമിൽ ഞാൻ താമസിക്കുന്ന തിൻസുക്കിയ ജില്ലയിലാണ് ദുരന്തം നടന്നത്.തീയാളിക്കത്തുന്നതും മനുഷ്യനും പ്രകൃതിയും നിസ്സഹായരാകുന്നതും അടുത്ത് കണ്ടു.കുറച്ച് ഫിക്ഷൻ കൂട്ടിയിണക്കി സിനിമ ചെയ്യാൻ നിശ്ചയിച്ചു.അപകടം നടന്ന സ്ഥലത്ത് തന്നെയായിരുന്നു ഷൂട്ടിംഗ്.

വെല്ലുവിളികൾ എന്തെല്ലാമായിരുന്നു?

പ്രദേശത്ത് തീയണയ്ക്കാൻ മാസങ്ങൾ വേണ്ടിവന്നു. ഇതിനിടെയായിരുന്നു ഷൂട്ടിംഗ്.ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവരെത്തന്നെ സിനിമയിലും അഭിനയിപ്പിച്ചു.അതത്ര എളുപ്പമായിരുന്നില്ല.ഡയലോഗുകൾ പറഞ്ഞുകൊടുക്കുന്നത് മുതൽ അവരുടെ മാനസികാരോഗ്യം ശ്രദ്ധിക്കുന്നത് വരെ ശ്രമകരമായ ദൗത്യമായിരുന്നു.

ഐ.എഫ്.എഫ്.കെ വ്യത്യസ്തമാകുന്നത് എങ്ങനെ?

ഓരോ ഫെസ്റ്റിവലിനും അതിന്റേതായ ദാർശനികവീക്ഷണമുണ്ട്.സിനിമ മാത്രമല്ല,ആതിഥേയത്വം വഹിക്കുന്ന സമൂഹത്തിന്റെ വിശ്വാസങ്ങൾ,മൂല്യങ്ങൾ

എന്നിവയും മേളയിൽ പ്രതിഫലിക്കുന്നു.രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും കേരളം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നു.

വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ സിനിമികൾക്ക് അർഹതപ്പെട്ട അംഗീകാരം ലഭിക്കുന്നുണ്ടോ?

ലോകത്തെ വിസ്മയിപ്പിക്കാനും ഇന്ത്യൻ സിനിമയ്ക്ക് പുത്തൻ വ്യക്തിത്വംനൽകാനും ശേഷിയുള്ള അനേകായിരം കഥകളാണ് വടക്കു-കിഴക്കൻ മേഖലയിലുള്ളത്.എന്നാൽ ശരിയായ പിന്തുണാസംവിധാനമില്ലാതെ,സ്വതന്ത്ര ചലച്ചിത്രനിർമ്മാണം നിലനിൽക്കാൻ പാടുപെടുന്നു.ഈ കഥകൾ ആഗോളതലത്തിലെത്തിക്കാൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്.

മണിപ്പൂർ വിഷയത്തിൽ സിനിമ ചെയ്യാൻ പദ്ധതിയുണ്ടോ?

മണിപ്പൂരിലെ സാഹചര്യം രാഷ്ട്രീയവും സാമൂഹികവുമായ സങ്കീർണതകളിൽ വേരൂന്നിയ,ദാരുണമായ മനുഷ്യവിപത്താണ്.മതത്തിന്റെയോ സമുദായത്തിന്റെയോ അടിസ്ഥാനത്തിലുള്ള ഭിന്നിപ്പുകളല്ല,ജനങ്ങളുടെ ക്ഷേമത്തിനാവണം മുൻഗണന എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് അതിന്റെ കാതൽ.നിർമ്മാതാക്കൾക്ക് സഹകരിക്കാൻ താത്പ്പര്യമുണ്ടെങ്കിൽ പ്രതിസന്ധിക്ക് പിന്നിലെ മനുഷ്യകഥകളിലേക്ക് വെളിച്ചം വീശുന്ന പ്രോജക്റ്റിൽ പ്രവർത്തിക്കാൻ തയ്യാറാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL