
തിരുവനന്തപുരം:അനധികൃതമായി മണ്ണ് കടത്തിയിരുന്ന ടിപ്പറുകാരിൽ നിന്നു ഗുണ്ടാപ്പിരിവ് നടത്തിയ കുപ്രസിദ്ധ കുറ്റവാളി അമ്മയ്ക്കൊരു മകൻ സോജുവിന്റെ കൂട്ടാളികളെ കരമന പൊലീസ് പിടികൂടി.പേട്ട സ്വദേശിയായ ലോറി ഡ്രൈവറെ വടിവാൾ കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്‌ത സംഭവത്തിലാണ് അറസ്റ്റ‌്.നിരവധി കേസുകളിൽ പ്രതികളായ നേമം മേലാങ്കോട് പൊന്നുമംഗലം പുത്തൻ വീട്ടിൽ കിരൺ, കരുമം തെക്കേ പനയഞ്ചേരി വീട്ടിൽ വിജയകുമാർ എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റ്ചെയ്തത്. നേരത്തെ മുഖ്യപ്രതി സോജുവിനെ അറസ്റ്റ് ചെയ്തിരുന്നു.
ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ പ്രസാദിന്റെ നേതൃത്വത്തിൽ കരമന സി.ഐ അനൂപ്,എസ്.ഐ വിപിൻ, പൊലീസ് ഉദ്യോഗസ്ഥരായ ഹരീഷ് ലാൽ,ഹിരൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |