
ആറ്റിങ്ങൽ: ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്‌തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ജലസംരക്ഷണ ദ്രവ മാലിന്യ സംസ്‌കരണ സന്ദേശ പ്രചാരണം "ജലം ജീവിതം" പദ്ധതി രണ്ടാംഘട്ടം മുനിസിപ്പൽ ചെയർപേഴ്സൺ എസ്.കുമാരി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് മേവർക്കൽ നാസർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ നിഷ.വി സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ സിന്ധു എസ്.നായർ,രാജേഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവുനാടകവും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |