SignIn
Kerala Kaumudi Online
Friday, 23 October 2026 3.02 AM IST

വാഹനപരിശോധനയിൽ 567 കേസ്

തിരുവനന്തപുരം: സിറ്റി പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായി കഴിഞ്ഞ 10 ദിവസത്തിനിടെ നഗരത്തിൽ നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 286 പേർക്കെതിരെയും അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച 281 പേർക്കെതിരെയും കേസെടുത്തു. ഇവരുടെ അറസ്റ്റ്
രേഖപ്പെടുത്തിയ ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജൻകുമാർ,​ ഡി.സി.പി വിജയ് ഭരത് റെഡ്ഢി എന്നിവർ അറിയിച്ചു. ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ച 2477 പേർക്കെതിരെയും അനധികൃതമായി വാഹനം പാർക്ക് ചെയ്ത 3461 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. രൂപമാറ്റം വരുത്തിയും ട്രിപ്പിൾ റൈഡിംഗും നടത്തിയ 56 ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുത്തു. ജനുവരി 15 വരെ സംയുക്ത സംഘം പരിശോധന തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL