
വെഞ്ഞാറമൂട് :വേളാവൂർ സൗത്ത് റസിഡന്റ്സ് അസോസിയേഷന്റെ ഇരുപത്തി ഒന്നാമത് വാർഷിക യോഗത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.സിനിമാ താരം ജിബിൻ ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു.ഓൾ ഇന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠാ പുരസ്കാരം ലഭിച്ച നന്ദിയോട് എസ്.കെ.വി.എച്ച്.എസ് പ്രഥമാദ്ധ്യാപകൻ എം.ആർ.രാജുവിനെ ആദരിച്ചു.ആർ.വിജയകുമാരി,കോലിയക്കോട് മഹീന്ദ്രൻ,സി.ആർ.സുഗുണൻ,ഡോ.എൻ.സകേശൻ, എം.ആർ.രാജു എന്നിവർ സംസാരിച്ചു.അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്.ചന്ദ്രകുമാർ അദ്ധ്യക്ഷതവഹിച്ചു.സെക്രട്ടറി എസ്.ഹസീന സ്വാഗതവും ട്രഷറർ എസ്.ഗോപകുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |