
ഉഴമലയ്ക്കൽ:ഉഴമലക്കൽ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന അഗ്രോ ന്യൂട്രീ ഗാർഡൻ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ ഭാഗമായി ഒരു വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 19 കുടുംബശ്രീ അംഗങ്ങൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ശേഖരൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സജീനകാസിം,ഒസൻകുഞ്ഞ്,ലത മെമ്പർമാരായ മഞ്ജു,രാജി,സിന്ധു,അനിൽകുമാർ,സി.ഡി.എസ് ചെയർ പേർസണൻ രാഖി,സി.ഡി.എസ് വൈസ് ചെയർപേഴ്സണും അഗ്രി റിസോഴ്സ് പേഴ്സണുമായ അജിതകുമാരി,കുടുംബശ്രീ മെമ്പർ സെക്രട്ടറി സനൽകുമാർ,അയൽക്കൂട്ടം അംഗങ്ങൾ,സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |