SignIn
Kerala Kaumudi Online
Friday, 23 October 2026 2.26 PM IST

പാണ്ടിക്കാറ്റിന്റെ ശക്തികുറഞ്ഞു, പൊൻമുടി തുറന്നു

വിതുര: രണ്ട് ദിവസമായി മലയോര മേഖലയിൽ വീശിയടിച്ച പാണ്ടിക്കാറ്റിന്റെ ശക്തികുറഞ്ഞു. ഇന്നലെ കാറ്റ് വീശിയെങ്കിലും നാശനഷ്ടങ്ങളൊന്നുമുണ്ടായില്ല. വിതുര,തൊളിക്കോട്,പെരിങ്ങമ്മല,നന്ദിയോട് പഞ്ചായത്തുകളിലാണ് കഴിഞ്ഞദിവസങ്ങളിൽ പാണ്ടിക്കാറ്റുണ്ടായത്. വിതുര പഞ്ചായത്തിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ആദിവാസിമേഖലകളിൽ ഏഴ് വീടുകൾതകർന്നു. മരങ്ങൾ വ്യാപകമായി ഒടിയുകയും കടപുഴകുകയും ചെയ്തു. വ്യാപക കൃഷിനാശവുമുണ്ടായി. വൈദ്യുതിവകുപ്പിന് പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്. വൈദ്യുതിലൈനുകൾ തകരാരിലാകുകയും ഒരുദിവസം മുഴുവൻ വിതരണം തടസപ്പെടുകയും ചെയ്തു.

ഫയർഫോഴ്സിന്റെയും വൈദ്യുതിജീവനക്കാരുടേയും കഠിനപരിശ്രമത്തെതുടർന്ന് ഇന്നലെ ഉച്ചയോടെയാണ് മിക്കമേഖലകളിലും വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചത്. പാണ്ടിക്കാറ്റിനെതുടർന്ന് വീട് തകർന്നവർക്കും കൃഷിനാശംസംഭവിച്ചവർക്കും ധനസഹായം ലഭ്യമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

പൊൻമുടി തുറന്നു.

ശക്തമായ കാറ്റിനെ തുടർന്ന് ന്യൂഇയർദിനത്തിൽ പൊൻമുടി അടച്ചിട്ടിരുന്നു. കാറ്റിനെ തുടർന്ന് കല്ലാർ പൊൻമുടി റൂട്ടിൽ മരങ്ങൾ വ്യാപകമായി കടപുഴകി. ഇതോടേ മണിക്കൂറുകളോളം ഗതാഗതതടസവുമുണ്ടായി. ന്യൂഇയർആഘോഷിക്കുന്നതിനായി പൊൻമുടിയിലേക്ക് പോകുന്നതിനായി ആയിരക്കണക്കിന് പേരാണ് കല്ലാർ മേഖലയിലെത്തിയത്. ശക്തമായ കാറ്റിനെ തുടർന്ന് വനപാലകർ സഞ്ചാരികളെ മടക്കുകയും പൊൻമുടി അടച്ചിടുകയുമായായിരുന്നു.

ഇന്നലെയാണ് പൊൻമുടിയിൽ വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചത്. ഇന്നലെ രാവിലെ പൊൻമുടി തുറന്നതോടെ സഞ്ചാരികളുടെ പ്രവാഹമായിരുന്നു. ഉച്ചയോടെ തിരക്ക് കൂടി. പൊൻമുടി അപ്പർസാനിറ്റോറിയവും പരിസരത്തും നിറയെ വാഹനങ്ങളായിരുന്നു. കല്ലാർ മീൻമുട്ടിവെള്ളച്ചാട്ടം കാണാനും ആളുകളെത്തി.

വമ്പൻ കളക്ഷൻ

ക്രിസ്മസ്ദിനത്തിൽ പൊൻമുടി സന്ദർശിക്കുവാൻ ആയിരങ്ങളാണെത്തിയത്. വനംവകുപ്പിന് പാസിനത്തിൽ മൂന്ന് ലക്ഷത്തിഅറുപതിനായിരം രൂപയാണ് ലഭിച്ചത്. ഡിസംമ്പർ മാസത്തിൽ മാത്രം 38 ലക്ഷംരൂപയും. ഇന്നലെയും ലക്ഷങ്ങളുടെ വരുമാനം ലഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL