SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 PM IST

കാട്ടു നെല്ലിക്കയ്ക്ക് പ്രിയമേറുന്നു

കല്ലറ: കാട്ടിലിത് നെല്ലിക്കക്കാലമായതോടെ കാടിന്റെ മക്കൾ നെല്ലിക്കയുമായി ഗ്രാമങ്ങളിലെത്തി തുടങ്ങി. സംസ്ഥാന പാതയോരത്തും മലയോര ഗ്രാമങ്ങളിലെ ചന്തകളിലും നെല്ലിക്ക കച്ചവടക്കാർ നിറഞ്ഞിരിക്കുകയാണ്. കിലോയ്ക്ക് 100 മുതൽ 150 രൂപ വരെയാണ് വില. ആദിവാസികൾ നാട്ടിലെത്തിക്കുന്ന നെല്ലിക്ക കുറഞ്ഞ വിലയ്ക്ക് വാങ്ങി ഉയർന്ന വിലയ്ക്കാണ് നാട്ടിലുള്ളവർ വിൽക്കുന്നത്. നെല്ലിക്ക ശേഖരിക്കാൻ ആദിവാസികൾക്കല്ലാതെ മറ്റാർക്കും വനത്തിലേക്ക് പ്രവേശനമില്ല. ഔഷധഗുണം ഏറെയുള്ളതാണിവ. കുളത്തൂപ്പുഴ, അച്ചൻകോവിൽ, മടത്തറ, പാലോട് എന്നിവിടങ്ങളിലെ വനങ്ങളിൽ നിന്നുമാണ് പ്രധാനമായും നെല്ലിക്കയെത്തുന്നത്. ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കുകയും ചെയ്യുന്ന നെല്ലിക്ക അടങ്ങാത്ത ആയുർവേദ മരുന്നുകളില്ല.

കിലോയ്ക്ക് 100 മുതൽ 150 രൂപ വരെ

രണ്ടിനങ്ങൾ

നെല്ലികൾ പ്രധാനമായും രണ്ടിനങ്ങളാണ്. കാട്ടുനെല്ലിയും നാട്ടുനെല്ലിയും. പൊതുവെ വലിപ്പം കുറഞ്ഞയിനം നെല്ലിക്കകളാണ് കാട്ടു നെല്ലിക്ക. ഇവയ്ക്ക് ഔഷധഗുണം ഏറെയാണ്.ആയുർവേദ മരുന്നുകൾ തയ്യാറാക്കുന്നതിന് കാട്ടുനെല്ലിക്കയാണ് ഉചിതം. മാംസളമായ നെല്ലിക്കകളാണ് നാട്ടുനെല്ലികൾ. ഇത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തെടുക്കുന്നു.

ഉപയോഗം പലവിധം

ഉപ്പിലിടാനും അച്ചാറിനും പുറമെ ആരോഗ്യ സംരക്ഷണത്തിന് നെല്ലിക്കയുടെ സാന്നിദ്ധ്യം ഒഴിച്ചു കൂടാനാവത്തതാണ്. നീലി ഭ്രിംഗാതി, ചവനപ്രാശം, അരിഷ്ടം, ചൂർണം എന്നിവയ്ക്ക് നെല്ലിക്ക അത്യാവശ്യമാണ്.നെല്ലിമരത്തിന്റെ തൊലി,വേര്, തടി എന്നിവയും ആയുർവേദ ഗുണസമ്പന്നമാണ്.നെല്ലിക്ക ഉണക്കിയത്, തേനിലിട്ടത്, അച്ചാർ തുടങ്ങി വിവിധ നെല്ലിക്ക വിഭവങ്ങളും വിപണിയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL