SignIn
Kerala Kaumudi Online
Friday, 23 October 2026 1.39 PM IST

വാഴയില ചലഞ്ചുമായി കുരുന്നുകൾ

photo

പാലോട്: സംസ്ഥാന കലോത്സവ വേദിയിലെത്തണമെങ്കിൽ ഇനിയും വർഷങ്ങളുടെ കാത്തിരിപ്പുണ്ടെങ്കിലും സ്വന്തം ജില്ലയിൽ കലോത്സവാരവങ്ങൾ ഉണരുമ്പോൾ തങ്ങളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യണമെന്ന കുരുന്നുകളുടെ ആഗ്രഹമാണ് പാലോട് മാന്തുരുത്തി ടി.കെ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പിന്തുണയോടെ സഫലീകരിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് കലവറ നിറയ്ക്കലിന്റെ ഭാഗമായി സ്കൂളിന്റെ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ശേഖരിച്ച ഭക്ഷ്യോത്പന്നങ്ങൾ, വാഴയിലകൾ എന്നിവ പാലോട് ബി.ആർ.സിയുടെ കലവറയിലേക്ക് കൈമാറി. കലോത്സവത്തിൽ ഹരിത പ്രോട്ടോകോൾ പാലിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുട്ടികളും അദ്ധ്യാപകരും പി.ടി.എയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL