SignIn
Kerala Kaumudi Online
Friday, 23 October 2026 1.39 PM IST

കിളിമാനൂരിന്റെ ബ്രാൻഡ് റൈസ് ഇനി വിപണിയിൽ

hi

കിളിമാനൂർ: കിളിമാനൂരിന്റെ സ്വന്തം ബ്രാൻഡ് റൈസ് ഇനി വിപണിയിലെത്തും. കിളിമാനൂർ ഭൂമിമിത്ര ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗണൈസേഷന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കമായി. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷി ഡിപ്പാർട്ട്മെന്റ് പുളിമാത്ത് അസിസ്റ്റന്റ് ഡയറക്ടറുടെയും നേതൃത്വത്തിൽ കിളിമാനൂരിലെ കർഷകരിൽ നിന്നും ശേഖരിച്ച നെല്ല് പുഴുങ്ങി കുത്തി അരിയാക്കി വിപണിയിൽ ഇറക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. കിളിമാനൂർ ബ്ലോക്ക് പ്രസിഡന്റ് ബി.പി.മുരളി പദ്ധതി ഉദ്ഘാടനം ചെയ്തു.എഫ്.പി.ഒ പ്രസിഡന്റ് എം.എസ്.ബിജു മോൾ അദ്ധ്യക്ഷത വഹിച്ചു.പുളിമാത്ത് അസിസ്റ്റന്റ് ഡയറക്ടർ സബിത വിശദീകരണം നടത്തി. കിളിമാനൂർ ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി ബിനിൽ,വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണിക്കൃഷ്ണൻ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എം.ഷാജഹാൻ,നാവായിക്കുളം ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് എസ്.ഹരിഹരൻ പിള്ള,കമ്മിറ്റി അംഗങ്ങളായ പ്രസാദ് കളത്തൂർ,ശിവകുമാർ തോട്ടയ്ക്കാട്,സന്തോഷ്,അടയമൺ മുരളി,സോമൻ,സജിത്,ജയിൻ,രാജീവ് പള്ളിയ്ക്കൽ,കാവ്യ.എസ്,കർഷകമിത്ര ശ്യാം എന്നിവർ പങ്കെടുത്തു.കെ.എം.ആർ റൈസ് എന്ന പേരിൽ നെല്ല് ഉത്പന്നങ്ങൾ ഉടൻ വിപണിയിലെത്തുമെന്ന് ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL