
നെടുമങ്ങാട്:'അയ്യപ്പനും കോശിയും' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ അനിൽ നെടുമങ്ങാടിനെ അനുസ്മരിച്ച് നെടുമങ്ങാട് സാംസ്കാരിക വേദി.ബാല്യകാല സുഹൃത്തുക്കളും നാട്ടുകാരും പങ്കെടുത്തു.സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ പുലിപ്പാറ യൂസഫ് അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.നഗരസഭ മുൻ ചെയർമാൻ കെ. സോമശേഖരൻ നായർ, തോട്ടുമുക്ക് പ്രസന്നൻ,കരകുളം സന്തോഷ്,നൗഷാദ് കായ്പ്പാടി, വഞ്ചുവം ഷറഫ്, തോട്ടുമുക്ക് വിജയൻ, വെമ്പിൽ സജി, നെടുമങ്ങാട് എം. നസീർ, ഹരി ഫാത്തിമപുരം, സൈഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |