SignIn
Kerala Kaumudi Online
Friday, 23 October 2026 2.22 PM IST

പുതുവത്സര ആഘോഷം രജിസ്റ്റർ ചെയ്തത് 293 കേസ്

തൃശൂർ : പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് തൃശൂർ സിറ്റി ജില്ലാ പൊലീസ് സ്റ്റേഷനിൽ ക്രൈം കേസുകൾ ഉൾപ്പെടെ രജിസ്റ്റർ ചെയ്തത് 293 കേസുകൾ. ഡിസംബർ 31 മുതൽ ജനുവരി 1 വരെയുള്ള ന്യൂ ഇയർ ആഘോഷവുമായി ബന്ധപെട്ട കേസാണ് ഇതിൽപെടുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചത് 177, പൊതുസ്ഥലത്ത് മദ്യപാനം 59, കഞ്ചാവ് ബീഡിയുടെ ഉപയോഗം 8, പുകയില ഉത്പന്ന വിൽപ്പന 2, പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വയ്ക്കൽ 14, പ്രശ്‌നം ഉണ്ടാകാതിരിക്കാനുള്ള കരുതൽ തടങ്കൽ 14, അശ്രദ്ധമായ ഡ്രൈവിംഗ് 16, എന്നിവയും 2 ക്രൈം കേസും ഇതിൽപെടുന്നു. 1,613 ഗതാഗത നിയമലംഘനവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL