അയ്യേ പങ്കം തന്നെ കേട്ടാ... നമ്മള് മക്കള ഉത്സവാണ് നടക്കണെ. കുറെ കൊല്ലം കൂട്ടി എത്തിയതാണ് സംസ്ഥാന കലോത്സവം. എന്നിട്ട് നിങ്ങളൊക്കെ വീട്ടീരിന്നാ മതിയാ... അക്കന്മാരും അണ്ണന്മാരും പിള്ളേരേയും വിളിച്ചോണ്ട് വരീൻ. നമ്മക്ക് പൊളക്കണ്ടേ....
ഇന്നലെ കലോത്സവം കാണാനായി നേരെ ഒന്നാം വേദീലോട്ടു തന്നെ പോയി. മുഖ്യനും കൂട്ടരു വന്ന് ഉദ്ഘാടനം കഴിഞ്ഞ പോയാ പിന്നെ കുറച്ചേരം കഴിഞ്ഞപ്പാ ആളുകളൊക്കെ പോകണ്. മൂന്നു മണിയായപ്പാ മൂന്നിലൊന്നു സീറ്റിലും ആളില്ലന്നേ... മോഹിനിയാട്ടമാണ് നടക്കണത്. കളിക്കണ പിള്ളേരും അവരുടെ കൂടെ വന്നവരും പിന്നെ കുറെ സാറന്മാരും മാത്രെ ഉള്ളുവോയെന്ന് തോന്നിപ്പോയി. കഴിഞ്ഞ തവണ കൊല്ലത്തും അതിനു മുമ്പ് കോഴിക്കോടുമൊക്കെ എന്തര് ജനമായിരുന്നു കാണാനായി. ഇങ്ങനെ പോയാൽ തിരോന്തരത്തുകാരെ കുറിച്ച് മറ്റുള്ളവർ എന്തു വിചാരിക്കും? ഞായറാഴ്ചയല്ലേ. ഒപ്പനയും നാടകോം കഥകളിയും തുള്ളലുമൊക്കെ ഇന്നുണ്ടെന്നെ... ഓടിയോടി കാണാമെന്ന്. കിടിലൻ സ്റ്റേജാണ് ഒന്നാം വേദിയിലേത്. വെലിയുപോലും അടിക്കില്ല. കിട്ടുന്ന വണ്ടികളൊക്കെ പിടിച്ച് ഇങ്ങോട്ടു പോരീൻ.... മറ്റുള്ളവരെ കൊണ്ട് അതുമിതും പറയിക്കാതെ....
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |