SignIn
Kerala Kaumudi Online
Friday, 23 October 2026 11.32 AM IST

ഓൺലൈൻ തട്ടിപ്പ് ആസൂത്രണം ചെയ്‌തത് കംബോഡിയയിൽ

s

തിരുവനന്തപുരം: സ്റ്റോക്ക് മാർക്കറ്റിംഗ് സർവീസ് ആപ്ലിക്കേഷനുകൾ വഴി മലപ്പുറം സ്വദേശി മനു.കെ രണ്ടുകോടിയോളം രൂപ തട്ടിയെടുത്തത് കംബോഡിയയിലെ കോൾ സെന്റർ വഴി.

പ്രതി കംബോഡിയയിലാണെന്ന വിവരത്തെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ്,ബ്ലൂ കോർണർ നോട്ടീസ് തുടങ്ങിയവ പുറപ്പെടുവിച്ചിരുന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളി എയർപോർട്ടിൽ ഡിസംബർ 31നെത്തിയ പ്രതിയെ സൈബർ ക്രൈം പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 2024 ജൂണിൽ പല ഘട്ടങ്ങളിലായാണ് പണം തട്ടിയെടുത്തത്.

ആപ്ലിക്കേഷനുകൾ പരാതിക്കാരന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിച്ച ശേഷം എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശബ്ദവ്യത്യാസം വരുത്തിയായിരുന്നു തട്ടിപ്പ്. പ്രതിയെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്‌തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാറിന്റെ നിർദ്ദേശത്തിൽ സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ബി.വി.വിജയ് ഭാരത് റെഡ്ഡിയുടെ മേൽനോട്ടത്തിൽ സിറ്റി സൈബർ ക്രൈം പൊലീസ് അസി.കമ്മിഷണർ ഷാനിഹാൻ.എ.ആറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ വിനോദ് കുമാർ പി.ബി,എസ്.ഐമാരായ ഷിബു.വി,ബിജുലാൽ കെ.എൻ,സി.പി.ഒ വിപിൻ.വി എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL