SignIn
Kerala Kaumudi Online
Friday, 23 October 2026 11.32 AM IST

ലഹരി മാഫിയയുടെ അക്രമം: യുവാവിന് വെട്ടേറ്റു

കഴക്കൂട്ടം: ലഹരി മാഫിയയുടെ ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു.മംഗലപുരം കബറടി സ്വദേശി നൗഫലിനാണ് (27) വെട്ടേറ്റത്.ഇന്നലെ വൈകിട്ട് 5.45നായിരുന്നു സംഭവം.വീടിനടുത്തുള്ള കബറടി റോഡിലെ കടയ്ക്ക് മുന്നിൽവച്ച് ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടുപേരാണ് വെട്ടിയത്. ആദ്യം വെട്ടിയപ്പോൾ ഒഴിഞ്ഞ നൗഫൽ കടയ്ക്കുള്ളിൽ ഓടിക്കയറിയെങ്കിലും അക്രമികൾ പിന്തുടർന്ന് കടയ്ക്കകത്ത് കയറി വെട്ടുകയായിരുന്നു. കൈയ്ക്കും കാലിലും ഗുരുതരമായി പരിക്കേറ്റ നൗഫലിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാപ്പാ കേസ് പ്രതികളായ ഷഹീൻ കുട്ടൻ,അഷറഫ് എന്നിവർ ചേർന്ന് വെട്ടിയെന്നാണ് പൊലീസ് നൽകുന്ന വിവരം. കാരണം വ്യക്തമായിട്ടില്ല.

എന്നാൽ, 3 മാസം മുൻപ് നൗഫലിന്റെ ബന്ധുവായ അജ്മലുമായുണ്ടായ അടിപിടിയുടെ പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്നാണ് അറിയുന്നത്.അജ്മലിനെ അന്വേഷിച്ചെത്തിയ സംഘം കല്ലൂരിലെ അജ്മൽ ജോലി ചെയ്യുന്ന വർക്ക്‌ഷോപ്പിൽ ഇയാളെ കാണാത്തതിനെ തുടർന്ന് വാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇവർ കഞ്ചാവ് കേസുകളിൽ പ്രതികളും ലഹരിക്കടിമകളുമാണെന്ന് പൊലീസ് പറഞ്ഞു.മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL