SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 AM IST

അച്ഛന്റെ മകൾ

story-

കൃഷ്ണവേണിയുടെ വീണയ്ക്കൊരു കഥയുണ്ട്. ജീവിതതാളം തിരിച്ചുപിടിച്ചതിന്റെ കഥ. ഇവരുടെ ചിരിക്കു പിന്നിൽ ഒരു വേദനയുടെ ഫ്ലാഷ്‌ബാക്കുമുണ്ട്.

നെയ്യാറ്റിൻകര ഗേൾസ് ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് കൃഷ്ണവേണി. നെയ്യാറ്റിൻകര രാമേശ്വരം തിരുവോണത്തിൽ രാജീവ് ജി.നായർ ക്യാൻസർ ബാധിതനായി ബെഹ്റിനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുമ്പോൾ, മകൾക്ക് നാലു വയസ്. ചികിത്സ തുടരുമ്പോഴും മകളുടെ ആഗ്രഹം നിറവേറ്റാൻ സംഗീതം പഠിക്കാൻ കൊണ്ടുപോയി. രോഗം വർദ്ധിച്ചപ്പോഴും പിന്മാറിയില്ല. മകൾ പാടുന്ന പാട്ടുകളും കീർത്തനങ്ങളും രാജീവിന് വേദനസംഹാരികളായിരുന്നു. ഒരു വർഷം മുമ്പ് രോഗമുക്തനായി. കഴുത്തിനും മുഖത്തിന്റെ ഒരു വശത്തും ബാധിച്ച രോഗം പൂർണമായും വിട്ടൊഴിഞ്ഞു.

അതിനു തൊട്ടുമുമ്പാണ് മകളെ വീണ കൂടി പഠിപ്പിക്കാൻ സംഗീത അദ്ധ്യാപികയായ സരോജം ഉപദേശിച്ചത്. രോഗത്താൽ തളർന്ന രാജീവന്റെ പക്കൽ വീണ വാങ്ങാനുള്ള പണമുണ്ടായിരുന്നില്ല. വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ വിഷയം ചർച്ചയായതോടെ സുഹൃത്തായ കിഷോറിന്റെ സഹായത്തോടെയാണ് 40,000 രൂപയ്ക്ക് വീണ വാങ്ങി മകൾക്ക് സമ്മാനിച്ചത്. ആ വീണയുമായി സംസ്ഥാന കലോത്സവ വേദിയിലേക്കെത്തിയപ്പോൾ തന്നെ സ്വപ്നം സാക്ഷാത്കരിച്ച ഭാവമായിരുന്നു അവൾക്ക്. വെറും നാലുമാസം കൊണ്ടുപഠിച്ച പദ്മനാഭ പാഹി... എന്ന സ്വാതിതിരുനാൾ കീർത്തനവുമായാണ് കൃഷ്ണവേണി കലോത്സവവേദിയിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL