SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 AM IST

കാക്കി കൈ കരുതലും

വെയിൽ മൂത്താലും പേടിവേണ്ട... സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാനവേദിയ്ക്കരികെ പഴങ്ങളും കുടിവെള്ളവുമൊരുക്കി ഉള്ളു തണുപ്പിക്കാൻ കേരള പൊലീസുണ്ട്.

പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആൻഡ് പൊലീസ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് അഞ്ചുദിവസം ലഘുഭക്ഷണവും പഴങ്ങളും കുടിവെള്ളവും സൗജന്യമായി വിതരണം ചെയ്യുന്നത്. ഉദ്‌ഘാടന ദിനമായ ഇന്നലെ രാവിലെ മുതൽ ഞാലിപ്പൂവൻ പഴവും ഓറഞ്ചും ജീരകവെള്ളവും നൽകി. ഇന്നലെ വൈകിട്ട് 6ന് ശേഷം ചുക്കുകാപ്പിയും ഏത്തപ്പഴം പുഴുങ്ങിയതും വിതരണം ചെയ്തു. ഇന്ന് രാവിലെ മുതൽ കുടിവെള്ളവും ഐസ്‌ക്രീമും തണ്ണിമത്തനും വൈകിട്ട് കപ്പ പുഴുങ്ങിയതും ചുക്കുകാപ്പിയും വിതരണം ചെയ്യും. കലോത്സവത്തിന്റെ അവസാനദിനം വരെ സ്റ്റാളിലെത്തുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഡ്യൂട്ടിയിലുള്ള സേവനവിഭാഗങ്ങൾക്കും ലഘുഭക്ഷണം നൽകുമെന്ന് സംഘാടകർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL