ചോറ്റാനിക്കര: മണീട് ചീരക്കാട്ട് പാറയിലെ റിസോർട്ടിൽ ഡി.ജെ പാർട്ടിക്ക്
കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി എത്തിയ എഴു യുവാക്കൾ പിടിയിൽ. ഇവർക്കെതിരെ കേസെടുത്തു. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി റിസോർട്ടിൽ നിന്നാണ് ലഹരിവസ്തുക്കൾ പിറവം പൊലീസ് പിടിച്ചത്. ബാച്ചിലർ പാർട്ടിയുടെ മറവിൽ ഉപയോഗിക്കുവാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചതെന്ന് പൊലീസ് പറഞ്ഞു.
ലഹരിവസ്തുക്കൾ ഉപയോഗിച്ച് ഡി.ജെ പാർട്ടിക്ക് ശ്രമം നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു പൊലീസ് പരിശോധന. വനിതകൾ ഉൾപ്പെടെ 30 അംഗ സംഘത്തിനാണ് പാർട്ടി ഒരുക്കിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |