SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

വർക്ക്‌ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവ് പിടിയിൽ

വടക്കാഞ്ചേരി: വർക്ക് ഷോപ്പുകൾ കേന്ദ്രീകരിച്ച് മോക്ഷണം നടത്തുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. മുള്ളൂർക്കര ചെറുപറമ്പിൽ വീട്ടിൽ സന്തോഷ് (36) ആണ് പരുത്തിപ്രയിൽ നിന്ന് പിടിയിലായത്. പരുത്തിപ്ര സാജ് ഓട്ടോ കൺസൾട്ടൻസ് സ്ഥാപനത്തിന് പിറകിൽ പ്രവർത്തിക്കുന്ന എ.സി മെക്കാനിക്ക്, പാച്ച് വർക്ക് ഷോപ്പുകളിലാാണ് സന്തോഷ് മോഷണത്തിന് എത്തിയത്. കഴിഞ്ഞയാഴ്ച എ.സി വർക്ക് ഷോപ്പിൽ നിന്ന് വൻതോതിൽ ചെമ്പുകമ്പിയും പാച്ച് വർക്ക് ഷോപ്പിൽ നിന്ന് ഇരുമ്പ് സാമഗ്രികളും കടത്തിയിരുന്നു. ഇതേത്തുടർന്ന് സ്ഥാപന ഉടമ കാർത്തികേയൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു മൊബൈൽ ഫോണിലേക്ക് കണക്ട് ചെയ്തു. ഇന്നലെ കംപ്രസർ കടത്താൻ ശ്രമിക്കുന്നതിനിടെ മൊബൈൽ ഫോണിൽ അലർട്ട് സന്ദേശം എത്തി. ഉടൻ നാട്ടുകാരെ വിളിച്ചു കൂട്ടിപ്രതിയെ കെെയോടെ പിടിപ്പെടുകയായിരുന്നു. സമാന സംഭവങ്ങളിൽ 6 കേസുകൾ സന്തോഷിനെ തിരെ ഉണ്ടെന്ന് വടക്കാ ഞ്ചേരി പൊലീസ് അറിയിച്ചു.

പടം-

സന്തോഷ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL