വേദി മണിമലയാറിൽ എന്തര് തിരക്ക്. തള്ളിയുന്തിക്കേറി മുന്നോട്ടു ചെന്നപ്പോഴാണറിയുന്നത് വന്നവരിൽ കൂടുതലും ഫാൻസുകാരാണെന്ന്. ലളിതഗാന മത്സരത്തിൽ ഫാൻസോ? കുറച്ചു മാറി നിന്ന് നോക്കി. ഉള്ളൂളം നേരം കഴിഞ്ഞത് സംഗതി പുടികിട്ടി. മാർക്കിടാനിരിക്കുന്ന വിധി കർത്താക്കളെ കാണാൻ എത്തിയവരല്ല, പാടാനെത്തിയ കുട്ടികളുടെ ഫാൻസുകാരാണ് വന്ന് മൊബൈലുകളും പിടിച്ചോണ്ട് നിക്കണത്.
മുമ്പൊക്കെ കിടിലങ്ങളൊക്കെ ലളിതഗാനത്തിന് മാർക്കിടാൻ വരും അവരേന്ന് ആട്ടോഗ്രാഫുകളും മറ്റും വാങ്ങാനായിരുന്നു തള്ള്.
പാടിയ കുട്ടികൾ സ്റ്റേജീന്ന് ഇറങ്ങേണ്ട അപ്പോഴേക്കും പടകൾ വന്ന് പൊതിയണ്. സെൽഫിയെടുപ്പും വിശേഷങ്ങൾ ചോദിപ്പും, ഒരേ ബഹളം. ഇവരൊക്കെ ഓരോ ചാനലിലെ റിയാലിറ്റി ഷോകളില് പങ്കെടുക്കണവരാണെന്ന്. അവരുടെ ഫോളോവേഴ്സാണത്രേ വന്നു കൂടിയവർ. എല്ലാവരും പിള്ളേരല്ലന്നതാണ് രസം. ഉദ്യോഗസ്ഥന്മാരും അദ്ധ്യാപകരും വരെ കൂട്ടത്തിലുണ്ട്. മോളെ ഇത്തവണ പൊളിച്ചു, തകർത്തു, തിമിർത്തു എന്നൊക്കെയാണ് അവരൊക്കെ തട്ടിവിടുന്നത്.
സെൽഫിക്കാലമല്ലേ, ഏറ്റവും കൂടുതൽ സെൽഫിക്കാർ നിറഞ്ഞത് ഒന്നാം വേദീ തന്നെ കേട്ടാ. അതും കൊടിമരത്തിനു കീഴെ. തംബുരുവിന്റെ മോഡലിലേ നല്ല കിടുക്കാച്ചി കൊടിമരമാണ് ഇത്തവണത്തെ മെയിൻ അട്രാക്ഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |