SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 PM IST

പുതിയതുറയിലെ യുവാവിന്റെ കൊലപാതകം: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

പൂവാർ: പുതിയതുറയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ചുകൊലപ്പെടുത്തിയ കേസിലെ 2 പ്രതികളെക്കൂടി കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. നാഗരൂഢംകെട്ടിയ വടക്കേയറ്റം പുത്തൻവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വിജിൻ (24), പുതിയതുറ കിണറുവിള പുരയിടത്തിൽ മാർട്ടിൻ (28, മണി) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി നാഗരൂഡം കെട്ടിയ വടക്കേയറ്റം പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പുതിയതുറ കറുത്താൻവിള വീട്ടിൽ ബിബിനെ (31, ബാഷ) രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

കരുംകുളം പുതിയതുറ ആറ്റുലൈൻ ഹൗസിൻ ജോസിനെ (43) ആണ് പുതുവർഷത്തിൽ മർദ്ദനമേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജോസും ബിബിനും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ബിബിനും മറ്റ് രണ്ട് പ്രതികളും ചേർന്ന് പുതിയതുറ രാജേന്ദ്രന്റെ വീട്ടിൽ ഉറങ്ങിക്കിടന്ന ജോസിനെ മർദ്ദിച്ചു. പ്രാണരക്ഷാർത്ഥം ഇറങ്ങിയോടിയ ജോസിനെ പിന്തുടർന്ന പ്രതികൾ തോട്ടം പുരയിടത്തിലേക്കും ഗോതമ്പ് റോഡിലേക്കും പോകുന്ന നടവഴിയിൽ വച്ച് ഹോളോബ്രിക്സ് കൊണ്ട് നെഞ്ചിനും മറ്റും ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല ചെയ്തശേഷം കോഴിക്കോട് ബേപ്പൂർ കടപ്പുറത്ത് ഒളിവിൽ കഴിഞ്ഞിരുന്ന വിജിൻ,മാർട്ടിൻ എന്നിവരെ കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവിന്റെ നിർദ്ദേശപ്രകാരം കാഞ്ഞിരംകുളം എസ്.എച്ച്.ഒ മിഥുൻ ടി.കെ,എസ്.ഐ ഗോപാലകൃഷ്ണൻ, സി.പി.ഒമാരായ മനോജ്,വിനോദ്,സജീഷ് എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL