SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

ഭക്തജനത്തിരക്കിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി

തിരുവനന്തപുരം: വൈകുണ്ഠ ഏകാദശിയുടെ ഭാഗമായി ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിൽ ഇന്നലെ അനുഭവപ്പെട്ടത് വൻ ഭക്തജനത്തിരക്ക്.പുലർച്ചെ 2.30നുള്ള നിർമ്മാല്യ ദർശനത്തിനായി അർദ്ധരാത്രി മുതൽ ഭക്തരെത്തി തുടങ്ങിയിരുന്നു.രാത്രി സിംഹാസന വാഹനത്തിൽ പൊന്നും ശീവേലി നടന്നു.ശീവേലിക്കുശേഷം ഭഗവാനെ ദർശിക്കാനും അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.പതിവ് അന്നദാനത്തിന് പുറമെ ഏകാദശി വ്രതമുള്ള ഭക്തർക്കായി ഗോതമ്പ് കഞ്ഞി വിതരണവും നടന്നു.

ദീപക്കാഴ്ചയുമായി

പൗരസമിതി

വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് കിഴക്കേകോട്ട പൗരസമിതി ക്ഷേത്രനടയിൽ ദീപക്കാഴ്ചയൊരുക്കി. മുൻമന്ത്രി വി.എസ്.ശിവകുമാർ,ശ്രീപദ്മനാഭ സ്വാമിക്ഷേത്രം ഭരണസമിതിയംഗം കരമന ജയൻ,ക്ഷേത്രം സുരക്ഷാവിഭാഗം ഡി.സി.പി അജിത് മോഹൻ,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രൻ,രാജധാനി ഗ്രൂപ്പ് ചെയർമാൻ ബിജു രമേശ്,ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് രാധാകൃഷ്ണൻ,നാദം കേരള സെക്രട്ടറി പനമൂട് വിജയകുമാർ തുടങ്ങിയവർ ദീപങ്ങൾ തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പൗരസമിതി പ്രസിഡന്റ് പി.കെ.എസ് രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ തലസ്ഥാനത്തെ കലാസാംസ്കാരിക രംഗത്തെ മികച്ച പ്രവർത്തനത്തിന് വയലാർ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രനെ ആദരിച്ചു.പൗരസമിതി ഭാരവാഹികളായ പവിത്രൻ കിഴക്കേനട,മോഹൻ കരമന,ഗോപൻ ഗോകുലം,ഹരീഷ് പാളയം,ശാസ്തമംഗലം ഗോപൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL