വർക്കല: പോക്‌സോ കേസിൽ വൃദ്ധനെ 10 വർഷത്തേക്ക് വർക്കല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചു.കവലയൂർ പാർത്തുകോണം എസ്.എസ് നിവാസിൽ സുദേവനെയാണ് (73) ശിക്ഷിച്ചത്.2018 ഏപ്രിലിൽ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജഡ്ജി എസ്.ആർ.സിനി വിധി പ്രസ്താവിച്ചത്.
സുദേവന്റെ കടയിൽ സാധനം വാങ്ങാനെത്തിയ 10 വയസുകാരനെയാണ് പീഡിപ്പിച്ചത്.വീട്ടിലെത്തിയ കുട്ടി രക്ഷാകർത്താക്കളോട് വിവരം പറഞ്ഞു. തുടർന്ന് കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത സംഭവത്തിൽ കടയ്ക്കാവൂർ എസ്.ഐ ആർ.സജീവ്,സി.ഐമാരായ ജി.ബി.മുകേഷ്,അരുൺ കെ.എസ് എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.പോക്സോ ആക്ട് 9(എൽ), 9(എം) വകുപ്പുകൾ പ്രകാരം 5 വർഷം വീതം 10 വർഷം തടവും 25000 രൂപ വീതം 50,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചു 5 വർഷം അനുഭവിച്ചാൽ മതിയാകും. പിഴത്തുകയിൽ നിന്ന് 25000 രൂപ കുട്ടിക്ക് നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ 6 മാസം അധിക തടവും ശിക്ഷാവിധിയിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.ഹേമചന്ദ്രൻ നായർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |