കൊടുങ്ങല്ലൂർ : 22 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഹക്കീമിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ നാല് പേർ പിടിയിലായി. ഇയാളെ കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്‌പെക്ടർ വി.കെ.അരുൺ, ഗ്രേഡ് എസ്.ഐ സെബി, സി.പി.ഒമാരായ അഖിൽ, വിനിൽ, ജോസഫ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കഞ്ചാവ് കടത്താനായി സ്വിഫ്‌റ്റ് കാർ സംഘടിപ്പിച്ച് നൽകിയത് ഹക്കീമാണെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കടത്തിയ തിരുവനന്തപുരത്ത് താമസക്കാരനായ എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി ജയേഷ്, തൊടുപുഴ സ്വദേശി ആൻസൽ, ഇവർക്ക് കഞ്ചാവ് കടത്താനായി പണം നൽകിയ വള്ളക്കടവ് സ്വദേശി നാസർ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |