തിരുവനന്തപുരം: ദേശീയ അദ്ധ്യാപക പരിഷത്തിന്റെ(എൻ.ടി.യു) 46-ാമത് ജില്ലാ സമ്മേളനം സംസ്കൃതി ഭവനിൽ എൻ.ടി.യു സംസ്ഥാന വനിതാ വിഭാഗം കൺവീനർ പി.ശ്രീദേവി ഉദ്ഘാടനം ചെയ്തു.പ്രാന്തബൗദ്ധിക് പ്രമുഖ് പി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.സി.അഖിലേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അരുൺ കുമാർ, സംസ്ഥാന സമിതിഅംഗം സിനി കൃഷ്ണപുരി,ബി.പി.അജൻ എന്നിവർ പങ്കെടുത്തു.വിദ്യാഭ്യാസ സമ്മേളനം റിട്ട. ഡി.ജി.പി ആർ.ശ്രീലേഖ ഉദ്ഘാടനം ചെയ്തു.ഉന്നതവിദ്യാഭ്യാസ കൗൺസിൽ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ഡോ.ആർ.സന്തോഷ്, ജില്ലാ സെക്കൻഡറി വിഭാഗം കൺവീനർ ഡോ.ജയദേവ്,ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ രാകേഷ് ശങ്കർ, എ.എം.ആദർശ് എന്നിവർ സംസാരിച്ചു.യാത്രയയപ്പ് സമ്മേളനം ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ.വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഫെറ്റോ ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ, സംസ്ഥാന സമിതി അംഗങ്ങളായ ബി.അജികുമാർ, എസ്.പ്രിനിൽകുമാർ, എം.എസ്.സിനി എന്നിവർ സംസാരിച്ചു.സംഘടനാസമ്മേളനം സംസ്ഥാന സെക്രട്ടറി എ.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ.അജികുമാർ,ജില്ലാ ട്രഷറർ കെ.വി.അഭിലാഷ്,ജോയിന്റ്. സെക്രട്ടറിമാരായ കെ.എസ്.വരുൺ,ഡോ.കൃഷ്ണകുമാർ, ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |