
ആറ്റിങ്ങൽ: വലിയകുന്ന് നവഭാരത് റസിഡന്റ്സ് അസോസിയേഷന്റെ 9-ാം വാർഷികാഘോഷവും കുടുംബസംഗമവും അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജി.പ്രദീപ് കുമാർ അദ്ധ്യക്ഷനായി.നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ചികിത്സ ധനസഹായ വിതരണവും, ഡോ.രാധാകൃഷ്ണൻ ഉന്നത പരീക്ഷയിൽ വിജയം നേടിയവർക്കുള്ള സമ്മാനവും വിതരണം ചെയ്തു.കൗൺസിലർ എം.താഹിർ,സ്കൂൾ പ്രിൻസിപ്പൽ എം.ബാബു,അൽഫോൻസാ ബ്രൗൺസിംഗ്,ഏലിയാസർ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് കുടുംബങ്ങളുടെ കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |