
പള്ളിക്കൽ: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമ കുടുംബത്തിന്റെ നേതൃത്വത്തിൽ ഗായകൻ പി.ജയചന്ദ്രന് പ്രാർത്ഥനാഞ്ജലികൾ അർപ്പിച്ചു. സ്നേഹാശ്രമത്തിൽ നടന്ന അനുസ്മരണ സമ്മേളനം സംഗീതജ്ഞ പ്രണവം ഷീല ഉദ്ഘാടനം ചെയ്തു.തുടർന്ന് പി.ജയചന്ദ്രന്റെ പാട്ടുകൾ വിശിഷ്ടവ്യക്തികളും സ്നേഹാശ്രമം കുടുംബവും ചേർന്ന് ആലപിച്ചു. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ,വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള,സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, കെ.എം.രാജേന്ദ്രകുമാർ,ഡോ.രവിരാജ്,ആർ.ഡി. ലാൽ,ബി.സുനിൽകുമാർ,ജി.രാമചന്ദ്രൻപിള്ള,പള്ളിക്കൽ മോഹൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |