SignIn
Kerala Kaumudi Online
Friday, 23 October 2026 5.30 PM IST

കെ.പി.എസ്.ടി.എ ജില്ലാ സമ്മേളനം

കല്ലറ: കെ.പി.എസ്.ടി.എ ഒൻപതാമത് ജില്ലാ സമ്മേളനം 17,18 തീയതികളിൽ കല്ലറയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 17ന് വൈകിട്ട് 3ന് നടക്കുന്ന ജില്ലാ കൗൺസിൽ യോഗം കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും.തുടർന്ന് കല്ലറ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.18ന് രാവിലെ 9ന് ജില്ലാപ്രസിഡന്റ് എ.ആർ.ഷമീം പതാകയുയർത്തും.തുടർന്ന് കല്ലറ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സമ്മേളന നഗരിയായ ഹാപ്പി കൺവെൻഷൻ സെന്ററിലേക്ക് അദ്ധ്യാപക റാലി സംഘടിക്കും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.

കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് നടക്കുന്ന വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം പാലോട് രവി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം വി.എസ്.ശിവകുമാറും സമാപന സമ്മേളനം ശരത് ചന്ദ്രപ്രസാദും ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സുധീർഷാ പാലോട്,കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട്,സംസ്ഥാന നിർവാഹക സമിതിയംഗം എൻ.സാബു,ജില്ലാ പ്രസിഡന്റ് എ.ആർ.ഷമീം,സെക്രട്ടറി സി.ആർ.ആത്മ കുമാർ,ട്രഷറർ ബിജു ജോബായ്,ഡി.സി.സി ഭാരവാഹികളായ ആനക്കുഴി ഷാനവാസ്,ബ്ലോക്ക് പ്രസിഡന്റ് ബിനു എസ്.നായർ,സുരേഷ് തെങ്ങുംകോട്,കല്ലറ ഷൗക്ക്,അമി തിലക് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL