SignIn
Kerala Kaumudi Online
Friday, 23 October 2026 6.34 PM IST

പൊൻമുടിയിലെ റസ്റ്റ്ഹൗസും കഫറ്റീരിയയും 16ന് തുറക്കും മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

resthouse

വിതുര: പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പൊൻമുടി മെർക്കിസ്റ്റൻ എസ്റ്റേറ്റിന് സമീപത്തായി നവീകരിച്ച ക്യാമ്പ് ഷെഡിന്റെയും (റെസ്റ്റ് ഹൗസ്)​ ഇതിനോടനുബന്ധിച്ച് പുതിയതായി ആരംഭിക്കുന്ന കഫറ്റീരിയയുടെയും ഉദ്ഘാടനം 16ന് വൈകിട്ട് 3ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ഡി.കെ. മുരളി എം.എൽ എ അദ്ധ്യക്ഷത വഹിക്കും. 78 ലക്ഷം രൂപ ചെലവാക്കിയാണ് ക്യാമ്പ് ഷെഡ് പുതുക്കിയത്. കൂടാതെ കൂടുതൽ നിർമ്മാണപ്രവർത്തനങ്ങൾക്കായി 5 കോടി രൂപകൂടി അനുവദിച്ചിട്ടുണ്ട്. സ്ട്രക്ച്ചറൽ ഡിസൈൻകൂടി പൂർത്തിയാകുന്നതോടെ ടെൻഡർ നടപടികളാരംഭിക്കും.

നിലവിൽ നവീകരിച്ച 5 റൂമുകളിൽ ഒരെണ്ണം എ.സിയാണ്. ആധുനിക രീതിയിൽ ബാത്ത്‌റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മുൻഭാഗം തറയോട് പാകി. പൊൻമുടിയിൽ കഫറ്റേരിയ വരുന്നതോടെ വിനോദസഞ്ചാരികൾക്ക് ഭക്ഷണത്തിനായി ബുദ്ധിമുട്ടേണ്ടിവരില്ല. ഉദ്ഘാടന ചടങ്ങിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം,പെരിങ്ങമ്മലപഞ്ചായത്ത് പ്രസിഡന്റ് ഷിനുമടത്തറ,ജില്ലാപഞ്ചായത്തഗം സോഫിതോമസ്,ചീഫ് എൻജിനിയർ എൽ.ബീന,ഡി.എഫ്.ഒ അനിൽആന്റണി എന്നിവർ പങ്കെടുക്കും.

 കൂടുതൽ പദ്ധതികൾ

പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ അപ്പർ സാനിട്ടോറിയത്തിൽ15 കോടിയോളം രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ ഗസ്റ്റ് ഹൗസിന്റെ നിർമ്മാണവും ഏറക്കുറെ പൂർത്തിയായി. ഫർണിഷിംഗ് കൂടി കഴിഞ്ഞാൽ ഉടനെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഹെലിടൂറിസം പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങളും പൂർത്തിയായിവരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL