ആറ്റിങ്ങൽ: ടൗൺഹാൾ വാർഡിലെ ആർ.പി.ആർ.എയുടെ പത്താം വാർഷിക പൊതുയോഗം മുനിസിപ്പൽ ലൈബ്രറി ഹാളിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജി.പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു.നയന ഐ ക്ളിനിക് ഡോ.കെ.ബി.സിബിയെ ആദരിച്ചു.
കൗൺസിലർ എസ്.സന്തോഷ്,എസ്.സുലത,വൈസ് പ്രസിഡന്റ് വി.വിശ്വംഭരൻ,ആർ.മുരളീധരൻ നായർ, എസ്.ഷാജഹാൻ,സി.ദീപ എന്നിവർ പങ്കെടുത്തു.അസോസിയേഷനിലെ ഉന്നത വിജയികളായവർക്കും കായിക താരങ്ങൾക്കും ക്യാഷ് അവാർഡുകൾ നൽകി.എൻ.സുമലാൽ (പ്രസിഡന്റ്),വി.വിശ്വംഭരൻ (വൈസ് പ്രസിഡന്റ്),ആർ.മുരളീധരൻ നായർ (സെക്രട്ടറി),എസ്.ഷാജഹാൻ (ട്രഷറർ) തുടങ്ങി 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും മുൻ കൗൺസിലർ കെ.വി.ജയപാലനെ രക്ഷാധികാരിയായും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |