SignIn
Kerala Kaumudi Online
Friday, 23 October 2026 5.30 PM IST

ആറ്റിങ്ങൽ ഇരട്ട കൊലക്കേസ് :അനുശാന്തിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ

ന്യൂഡൽഹി : ആറ്റിങ്ങൽ ഇരട്ട കൊലക്കേസിൽ ഇരട്ട ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന കുറ്റവാളി അനുശാന്തിക്ക് ജാമ്യം അനുവദിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. അനുശാന്തിയുടെ ഹർജി ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും അനുശാന്തിക്ക് കൃത്യമായ പങ്കുണ്ട്. പൊലീസ് അതിക്രമത്തിൽ കാഴ്ചയ്‌ക്ക് കുഴപ്പമുണ്ടായെന്ന വാദവും തെറ്റാണ്. ശിക്ഷ മരവിപ്പിക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. എട്ടര വർഷത്തോളം ജയിലിൽ കഴിഞ്ഞെന്നും, സാഹചര്യ തെളിവുകൾ പരിഗണിച്ചാണ് ശിക്ഷയെന്നും ചൂണ്ടിക്കാട്ടിയാണ് അനുശാന്തി ജാമ്യം തേടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL