SignIn
Kerala Kaumudi Online
Friday, 23 October 2026 6.34 PM IST

പ്രതിയിൽ നിന്ന് കൈക്കൂലി: ആർ.പി.എഫ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് വിജിലൻസ്

bank

തിരുവനന്തപുരം: ട്രെയിൻ റിസർവേഷൻ തട്ടിപ്പ് കേസിലെ പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയ രണ്ട് റെയിൽവേ സംരക്ഷണ സേനാ (ആർ.പി.എഫ്) ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുത്തു. എ.എസ്‌.ഐ വിപിൻ,കോൺസ്റ്റബിൾ പ്രവീൺ രാജ് എന്നിവർക്കെതിരെയാണ് കേസ്. പ്രതിയായ ജുയൈൽ ദാസിന്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് എച്ച്.ഡി.എഫ്‌.സി ബാങ്കിന്റെ തൈക്കാട് എ.ടി.എം കൗണ്ടറിൽ നിന്ന് 4,000രൂപ ആർ.പി.എഫ് ഉദ്യോഗസ്ഥർ എടുപ്പിച്ചതായി കണ്ടെത്തി. ഇതേത്തുടർന്നാണ് അഴിമതി നിരോധന നിയമം ചുമത്തി കേസെടുത്തത്.

ടിക്കറ്റ് കരിഞ്ചന്തയുമായി ബന്ധപ്പെട്ട് നവംബർ 21ന് തിരുവനന്തപുരം ആർ.പി.എഫ് അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാൾ സ്വദേശിയായ ജുയൈലിനെ സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. അറസ്റ്റിലായപ്പോൾ ജൂയൈലിന്റെ കൈവശമുള്ള മൊബൈൽ ഫോൺ,എ.ടി.എം കാർഡ്,1,280 രൂപ തുടങ്ങിയവ ആർ.പി.എഫ് പിടിച്ചെടുത്തിരുന്നു. പ്രതിയെ കോടതിയിൽ നിന്ന് ജയിലിലേക്കു കൊണ്ടുപോകാൻ നിയോഗിച്ചിരുന്നവരുടെ ചെലവിനെന്നു പറഞ്ഞാണ് ആർ.പി.എഫുകാർ ഭീഷണിപ്പെടുത്തി 4,000 രൂപ കൈക്കൂലി വാങ്ങിയത്. എ.ടി.എമ്മിൽ നിന്ന് പിൻവലിച്ച പണം രണ്ട് ഉദ്യോഗസ്ഥരും പങ്കിട്ടെടുത്തു. തിരുവനന്തപുരത്തെ ദക്ഷിണ മേഖല വിജിലൻസ് യൂണി​റ്റാണ് കേസെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL