
ചിറയിൻകീഴ്: ശാർക്കര നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീചിത്തിരവിലാസം ബോയ്സ് ഹൈസ്കൂൾ വാർഷികാഘോഷം ഹൃദയപൂർവ്വം 2025 ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി.സതീഷ് അദ്ധ്യക്ഷത വഹിച്ചു.സുഭാഷ് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സാഹിത്യകാരൻ ഗിരീഷ് പുലിയൂർ മുഖ്യപ്രഭാഷണവും സിനി ആർട്ടിസ്റ്റ് മനുവർമ്മ അവാർഡ് വിതരണവും നടത്തി.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.മണികണ്ഠൻ,ഗ്രാമപഞ്ചായത്തംഗം സുരേഷ് കുമാർ.ജി എന്നിവർ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് എ.ആർ അജിതകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സാജൻ.പി നന്ദിയും പറഞ്ഞു.വക്കം ബാലപ്രഭയുടെ ലഹരി വിരുദ്ധ ഏകാങ്ക നാടകം വിഷക്കെണി, പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ച ചങ്ങാതി ഡോക്യുഡ്രാമ,പൂർവ് വിദ്യാർത്ഥി അജയൻ ചിറയിൻകീഴ് അവതരിപ്പിച്ച കലാവിരുന്ന്, തിരുവനന്തപുരം ശ്രുതിലയ മ്യൂസിക് അവതരിപ്പിച്ച കരോക്കെ ഗാനമേള എന്നിവയും നടന്നു.
ശ്രീശാരദവിലാസം ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷം സ്നേഹോഷ്മളം 2025 ഇന്ന് നടക്കും. ഉച്ചയ്ക്ക് 2മുതൽ വിവിധ കലാപരിപാടികൾ, സീരിയൽ ആർട്ടിസ്റ്റ് അമൃതാനായർ ഭദ്രദീപം തെളിയിക്കും. വൈകിട്ട് 4ന് നടക്കുന്ന പൊതുസമ്മേളനം ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും.പി.ടി.എ പ്രസിഡന്റ് ജി.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്കൂൾ മികവുകൾ റിപ്പോർട്ടിംഗ് സുഭാഷ് ചന്ദ്രൻ അവതരിപ്പിക്കും.സ്നേഹോഷ്മളം ക്യാമ്പ് ശ്രീലേഖ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും.അവാർഡ് വിതരണം സീരിയൽ ആർട്ടിസ്റ്റ് ജിത്തു വേണുഗോപാൽ നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |