തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നവീകരിച്ച ലക്ഷ്യ ലേബർ റൂം,നവജാത ശിശു പരിപാലന വിഭാഗം,ഒ.പി,അത്യാഹിത വിഭാഗം എന്നിവയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും.ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ശശി തരൂർ എംപി,എ.എ.റഹീം എം.പി,മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും.എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.വിനയ് ഗോയൽ മുഖ്യപ്രഭാഷണം നടത്തും.2.2 കോടി രൂപ വിനിയോഗിച്ചാണ് ലേബർ റൂം സജ്ജമാക്കിയത്.പുതിയ ലേബർ റൂമിൽ ഒരേ സമയം 20 പ്രസവങ്ങൾക്കുള്ള ക്യൂബിക്കിളുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
5 ലക്ഷം രൂപ ചെലവഴിച്ചാണ് നവജാത ശിശു പരിപാലന വിഭാഗം നവീകരിച്ചത്. ഇവിടെ ആധുനിക സൗകര്യങ്ങളുള്ള 10 ബെഡുകൾ ഉൾപ്പെടുന്ന ഇൻബോൺ നഴ്സറി ട്രയേജ്,ബ്രസ്റ്റ് ഫീഡിംഗ് റൂം,കൗൺസലിംഗ് വിഭാഗം എന്നിവയുണ്ട്. ആർദ്രം പദ്ധതിയുടെ ഭാഗമായി 1 കോടി രൂപ ചെലവഴിച്ചാണ് ഒ.പി,അത്യാഹിത വിഭാഗങ്ങൾ നവീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |