SignIn
Kerala Kaumudi Online
Friday, 23 October 2026 3.25 PM IST

എം.ജി നഗർ റസിഡന്റ്സ് അസോസിയേഷൻ

mg

തിരുവനന്തപുരം : പേരൂർക്കട വഴയില എം.ജി നഗർ റസിഡന്റ്സ് അസോസിയേഷൻ പുതുതായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് വി.ആർ. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ആർ. സോമസുന്ദരൻ സ്വാഗതവും തുരുത്തുംമൂല വാർഡ് കൗൺസിലർ ഒ. രാജലക്ഷ്മി മുഖ്യപ്രഭാഷണവും നടത്തി.

ഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ ഒഫ് വട്ടിയൂർക്കാവ് പ്രസിഡന്റ് എസ്. സുധാകരൻ നായർ, വനിതാവേദി പ്രസിഡന്റ് പ്രൊഫ. എ. ചാന്ദിനി, വൈസ് പ്രസിഡന്റ് പി. അജയഘോഷ് തുടങ്ങിയവർ പങ്കെടുത്തു. അസോസിയേഷന്റെ ആദ്യ സെക്രട്ടറിയായിരുന്ന ജേക്കബ് ഫിലിപ്പ്,മുൻ പ്രസിഡന്റും നിലവിലെ രക്ഷാധികാരിയുമായ കെ.ചന്ദ്രശേഖരൻ എന്നിവരെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL