തിരുവനന്തപുരം: തയ്യൽത്തൊഴിലാളികളുടെ ക്ഷേമപെൻഷനും ക്ഷേമനിധി ആനുകൂല്യങ്ങളും അടിയന്തരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 22ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് സി സുദർശനൻ,സെക്രട്ടറിമാരായ സുരേഷ് കുമാർ, കൃഷ്ണകുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |