SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

ക്രാബ് രജതജൂബിലി

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിലെത്തുന്ന പാവപ്പെട്ട രോഗികൾക്ക് സൗജന്യ ഭക്ഷണവും താമസസൗകര്യവുമൊരുക്കുന്ന ക്യാൻസർ റെമഡി അസിസ്റ്റൻസ് ബ്യൂറോ (ക്രാബ് )​ രജത ജൂബിലിയിലേക്ക്. 22ന് വൈകിട്ട് 5.30ന് ക്രാബ് ഹൗസ് അങ്കണത്തിലെ എൻ.രാജപ്പൻ ഹാളിൽ നടക്കുന്ന രജതജൂബിലി ആചരണം മേയർ ആര്യാരാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ക്രാബ് പ്രസിഡന്റ് കെ. സുധാകരൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പ്രോജക്ട് ഉദ്‌ഘാടനം നിർവഹിക്കും. ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നടത്തും.കൗൺസിലർ എസ്.സുരേഷ് കുമാർ,​ പ്രസാദ് വിശ്വംഭരൻ (മാനേജിംഗ് ഡയറക്ടർ, ബി.ജി.സി ഗ്രൂപ്പ്,​ ​സിംഗപ്പൂർ)​,​ ജസ്റ്റിസ് ആർ. രാജേന്ദ്രബാബു,ഡോ.ഷാജി പ്രഭാകരൻ,​ ​(റിട്ട.പ്രിൻസിപ്പൽ,​ ഗവ.മെഡിക്കൽ കോളേജ് )​,ജസ്റ്റിസ് എസ്.സിരിജഗൻ എന്നിവർ സംസാരിക്കും.സീമ മോഹൻദാസ് (റിട്ട.പ്രൊഫ.കെ.എ.യു) സ്വാഗതവും ക്രാബ് ട്രഷറർ ശ്യാംകൃഷ്ണൻ നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL