തിരുവനന്തപുരം: എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 10.30മുതൽ നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തി.
ക്രമീകരണം ഇങ്ങനെ
• വാഹനങ്ങൾ പ്രവർത്തകരെ ഇറക്കിയശേഷം ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ടിലും,ചാക്ക - ശംഖുംമുഖം റോഡിൽ ചാക്ക ജംഗ്ഷൻ കഴിഞ്ഞ് റോഡിന് ഇരുവശങ്ങളിലും,ബെെപ്പാസിൽ ചാക്ക ഓവർബ്രിഡ്ജിനുശേഷം കഴക്കൂട്ടം വരെയുള്ള റോഡിന് ഇരുവശങ്ങളിലും ഗതാഗതത്തിന് തടസമുണ്ടാകാത്ത വിധത്തിൽ പാർക്ക് ചെയ്യണം. നഗരത്തിലെ മറ്റു പ്രധാന റോഡുകളിലും ഇടറോഡുകളിലും അനധികൃതമായും ഗതാഗതതടസം സൃഷ്ടിച്ചും പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കംചെയ്യും.
• വെള്ളയമ്പലം ഭാഗത്ത് നിന്ന് സ്റ്റാച്യു വഴി കിഴക്കേകോട്ട,തമ്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ വെള്ളയമ്പലം,വഴുതക്കാട്,വിമൻസ് കോളേജ് ജംഗ്ഷൻ, പനവിള വഴി പോകണം.
• പി.എം.ജി ഭാഗത്ത് നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പി.എം.ജി. എൽ.എം.എസ്,പബ്ലിക്ക് ലെെബ്രറി,നന്ദാവനം,പഞ്ചാപുര,ബേക്കറി ഫ്ലെെഓവർ വഴി പോകണം.
• പേട്ട ഭാഗത്ത് നിന്ന് കിഴക്കേകോട്ട,തമ്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പാറ്റൂർ,വഞ്ചിയൂർ,ഉപ്പിടാമൂട് വഴി പോകണം.
• കിഴക്കേകോട്ട ഭാഗത്തു നിന്ന് സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ ഓവർബ്രിഡ്ജ്,തമ്പാനൂർ,പനവിള,ബേക്കറി ഫ്ലെെഓവർ,പഞ്ചാപുര,രക്തസാക്ഷി മണ്ഡപം വഴി പോകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |