തിരുവനന്തപുരം: ഓഹരി വ്യാപാരത്തിലൂടെ വൻ തുക വാഗ്ദാനം ചെയ്ത് കഴക്കൂട്ടം സ്വദേശിയായ അറുപതുകാരനിൽ നിന്നും 71,75,000 രൂപ തട്ടിയതായി പരാതി. കഴക്കൂട്ടം മേനംകുളം സ്വദേശി സുധാകർ നൽകിയ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. 7296034673 എന്ന വാട്സാപ് നമ്പറിലൂടെയാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
ഓഡിറ്റ്‍പ്രോ എന്ന മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച ശേഷം വ്യാജ ലാഭക്കണക്കുകളെക്കുറിച്ച് വിശ്വസിപ്പിച്ച് വിവിധ അകൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കുകയായിരുന്നു.
വിവിധ സംസ്ഥാനങ്ങളിലായുള്ള ഏഴ് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചത്. എന്നാൽ, പണം പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലായത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കൂടുതൽ പേർ തട്ടിപ്പിനിരയായതായും സംശയമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |