തൃശൂർ: വീട്ടു മുറ്റത്തേക്ക് അതിക്രമിച്ച് കയറി പട്ടികജാതി യുവതിയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ പ്രതിയ്ക്ക് 6 വർഷവും 3 മാസവും തടവും 25,500 രൂപ പിഴയും ശിക്ഷ. കോടശ്ശേരി ചന്ദനക്കുന്ന് ദേശത്ത് തെക്കൻ വീട്ടിൽ ബിജുവിനെയാണ് (50) ജഡ്ജ് കെ.കമനീസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 5 മാസവും 15 ദിവസവും അധിക തടവ് അനുഭവിക്കേണ്ടി വരും. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറഞ്ഞു. പിഴ പരാതിക്കാരിക്ക് നൽകുവാനും പ്രസ്താവിച്ചു. കേസിലെ തെളിവിലേക്കായി പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 11 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകൾ ഹാജരാക്കുകയും ചെയ്തു.
2021 ൽ വെള്ളിക്കുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, ചാലക്കുടി ഡി.വൈ.എസ്.പിയായിരുന്ന സി.ആർ.സന്തോഷ് പ്രാഥമികാന്വേഷണം നടത്തുകയും ഡിവൈ.എസ്.പി ജിജിമോൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.കെ.കൃഷ്ണൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |