ശംഖുംമുഖം:യുവാവിനെ മർദ്ദിച്ച ആറംഗ സംഘത്തിലെ മൂന്നുപേർ പിടിയിൽ. പരുത്തിക്കുഴി അമ്മച്ചിമുക്ക് സ്വദേശി സൂര്യ (23),അമ്പലത്തറ മിത്രാനഗർ സ്വദേശി അരവിന്ദ് (28),പരുത്തിക്കുഴി സെന്റ് ജോസഫ് ചർച്ചിന് സമീപം താമസിക്കുന്ന വിപിൻ എന്ന പൊടിയൻ (25) എന്നിവരാണ് പൂന്തുറ പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാത്രി പരുത്തിക്കുഴി ജംഗ്ഷന് സമീപം വച്ച് നസീർ എന്നയാളെ ആറംഗസംഘം തടഞ്ഞുനിറുത്തി മർദ്ദിച്ചു. ഇത് തടയാൻ ശ്രമിച്ച പരുത്തിക്കുഴി സ്വദേശിയായ നജുമുദീനെ ഇവർ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് നജുമുദീൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേർ പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |